The details regarding the rearrangement of buildings from the existing 14 wards into 15 wards as part of the 2025 delimitation and ward division are being shared for the information of the general public., TOOFAN 2.0
Various Committees

1. ഗ്രാമപഞ്ചായത്ത് കമ്മിറ്റി

ജനപ്രതിനിധികളടങ്ങിയ ഭരണസമിതിയാണ് ഗ്രാമപഞ്ചായത്ത് കമ്മിറ്റി. പഞ്ചായത്തിന്റെ നയപരമായ തീരുമാനങ്ങൾ എടുക്കുന്നു. പഞ്ചായത്തിന്റെ വികസനവും ഭരണപരമായ കാര്യങ്ങളും നിയന്ത്രിക്കുന്നു.

പ്രധാന സ്ഥാനങ്ങൾ
  • പ്രസിഡന്‍റ്
  • വൈസ് പ്രസിഡന്‍റ്
  • സ്ഥിരം സമിതി അധ്യക്ഷന്മാർ
  • വാർഡ് മെമ്പർമാർ

2. പ്രസിഡന്‍റ്  & വൈസ് പ്രസിഡന്‍റ്

പഞ്ചായത്തിന്റെ പ്രധാന ഭരണനേതാക്കളാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും. ഭരണനടപടികൾക്ക് നേതൃത്വം നൽകുന്നു.

പഞ്ചായത്ത് പ്രസിഡന്‍റ്

  • പഞ്ചായത്തിന്റെ ഭരണ തലവൻ.
  • യോഗങ്ങൾക്ക് അധ്യക്ഷത വഹിക്കുന്നു.
  • സർക്കാർ പദ്ധതികളുടെ നടപ്പാക്കൽ ഏകോപിപ്പിക്കുന്നു.

വൈസ് പ്രസിഡന്‍റ്

  • പ്രസിഡന്‍റിൻറെ അഭാവത്തിൽ ചുമതലകൾ നിർവഹിക്കുന്നു.
  • ഭരണകാര്യങ്ങളിൽ സഹകരിക്കുന്നു.

3. സ്ഥിരം സമിതികള്‍ (സ്റ്റാൻഡിംഗ് കമ്മിറ്റികൾ)

വികസനം, ധനകാര്യം, ആരോഗ്യ-വിദ്യാഭ്യാസം, ക്ഷേമം,  തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രത്യേക സമിതികളാണ്.

ധനകാര്യ സ്ഥിരം സമിതി
  • ബജറ്റ്, നികുതി, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു.
വികസന സ്ഥിരം സമിതി
  • വികസന പദ്ധതികളും അടിസ്ഥാന സൗകര്യങ്ങളും.
ക്ഷേമകാര്യ സ്ഥിരം സമിതി
  • സാമൂഹ്യക്ഷേമ പദ്ധതികൾ, സ്ത്രീ-ശിശു ക്ഷേമം തുടങ്ങിയവ.
ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി
  • ആരോഗ്യവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.

4. സ്റ്റിയറിംഗ് കമ്മിറ്റി

 സ്ഥിരം സമിതി ചെയർപേഴ്സൺ മാരടങ്ങുന്ന കമ്മിറ്റിയാണ് സ്റ്റിയറിംഗ് കമ്മിറ്റി.

5. പരാതി പരിഹാര കമ്മിറ്റി 

പ്രസിഡൻറ്, വൈസ് പ്രസിഡൻറ്,  സ്ഥിരം സമിതി ചെയർപേഴ്സൺ സെക്രട്ടറി, അതാത് വാർഡ് മെമ്പർമാർ  എന്നിവർ അടങ്ങുന്ന കമ്മിറ്റി.