ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റാണ്. പെൻഷൻ മസ്റ്ററിംഗ് 31.10.2026 നകം പൂർത്തീകരിക്കേണ്ടതാണ്. വാർഡ് ഡീലിമിറ്റേഷൻറെ ഭാഗമായി കെട്ടിടങ്ങളെ 15 വാർഡുകളിലേക്കായി ക്രമീകരിച്ചിട്ടുള്ളതാണ്, ഓപ്പറേഷൻ തൂഫാൻ 2.0 - ലഹരി മുക്ത പഞ്ചായത്തിനായി
തൂഫാൻ 2.0

September 29, 2026

ഏഴിക്കര ഗ്രാമപഞ്ചായത്തിൽ ഓപ്പറേഷൻ തൂഫാൻ 2.0 പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  സീന സജീവ്  നിർവ്വഹിച്ചു. ലഹരിക്കെതിരെ പൊരുതാൻ സർക്കാർ നടപ്പിലാക്കുന്ന  ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൂഫാൻ വിരുദ്ധ പതാക ഉയത്തുകയും ലഹരിക്കെതിരെ പ്രതിജ്ഞ എടുക്കുകയും ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു. തൂഫാൻ വാരയേഴ്സിന് ബാഡ്ജുകൾ വിതരണം ചെയ്തു. ചടങ്ങിൽ എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പർ ബിന്ദു ജോർജ്ജ്,     ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എം രാജഗോപാൽ, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമാദേവി ഉണ്ണികൃഷ്ണൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി  ചെയർപേഴ്സൺ ജിൻറ അനിൽകുമാർ, ക്ഷേമകാര്യ  സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം എസ് രതീഷ്,   പഞ്ചായത്ത് മെമ്പർമാരായ വീണ അശ്വനികുമാർ, ടി എ മജീദ്, ബിന്ദു ഗിരീഷ് ,  സിന്ധു പ്രജു ,  കെ എസ് ഭുവന ചന്ദ്രൻ, കെഡി വിൻസന്‍റ്,    രശ്മി എം എ ,  കെ ജെ ജിജോ, നീതു സലിൻകുമാർ,രജനി ചന്ദ്രമോഹൻ,  സെക്രട്ടറി മീന മാത്യു പി , നിർവ്വഹണ ഉദ്യോഗസ്ഥർ, വിവിധ സ്കൂളുകളിൽ നിന്നും കുട്ടികൾ അധ്യാപകർ, വിവിധ സംഘടനാ ഭാരവാഹികൾ, ഹരിത കർമ്മസേന അംഗങ്ങൾ, അംഗൻവാടി ജീവനക്കാർ ആശാ പ്രവർത്തകർ, സന്നദ്ധ സാമൂഹ്യ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ,   എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.  പറവൂർ എസ് ഐ  ശ്രീജിത് ഭദ്രൻ   ബോധവത്ക്കരണ ക്ലാസ് എടുത്തു.

തൂഫാൻ 2.0