ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റാണ്. പെൻഷൻ മസ്റ്ററിംഗ് 31.10.2026 നകം പൂർത്തീകരിക്കേണ്ടതാണ്. വാർഡ് ഡീലിമിറ്റേഷൻറെ ഭാഗമായി കെട്ടിടങ്ങളെ 15 വാർഡുകളിലേക്കായി ക്രമീകരിച്ചിട്ടുള്ളതാണ്, ഓപ്പറേഷൻ തൂഫാൻ 2.0 - ലഹരി മുക്ത പഞ്ചായത്തിനായി
വാര്‍ത്തകളും വിവരങ്ങളും

ഏഴിക്കര ഗ്രാമപഞ്ചായത്തിൽ വയോജന സംഗമം സംഘടിപ്പിക്കുന്നു

ഏഴിക്കര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വയോജന സംഗമം 2026 ഒക്ടോബർ 13-ന് സംഘടിപ്പിക്കുന്നു. പഞ്ചായത്ത് പടിയിലുള്ള എൻ.എസ്.എസ്. ഹാളിൽ നടക്കുന്ന സംഗമം ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീന സജീവ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡൻറ് ശ്രീ. സി എം രാജഗോപാൽ അധ്യക്ഷത വഹിക്കും

വയോജനങ്ങളുടെ സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ക്ഷേമവും മാനസികോല്ലാസവും ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഇത്തരം പരിപാടികൾക്ക് ഏറെ പ്രാധാന്യമുണ്ട്.

തീയതി: 13/10/2026
സ്ഥലം: എൻ.എസ്.എസ്. ഹാൾ, പഞ്ചായത്ത് പടി
ഉദ്ഘാടനം: ശ്രീമതി സീന സജീവ്, പ്രസിഡന്റ്, ഏഴിക്കര ഗ്രാമപഞ്ചായത്ത്

ഏഴിക്കര ഗ്രാമപഞ്ചായത്ത്