ഏഴിക്കരയിൽ വയോജന സംഗമം
October 14, 2026
ഏഴിക്കര ഗ്രാമ പഞ്ചായത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീന സജിവ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ശ്രീ സി. എം രാജഗോപാൽ അധ്യക്ഷതവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ എം. എസ് രതീഷ് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിന്റ അനിൽകുമാർ. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ്ർമൻ രമാദേവി ഉണ്ണികൃഷ്ണൻ,ബ്ലോക്ക് മെമ്പർ ശ്രീമതി ലിന ബിജു, വാർഡ് മെമ്പർമാരായ ശ്രീ കെ. ഡി വിൻസെന്റ്, ശ്രീമതി ബിന്ദുഗിരീഷ് , ശ്രിമതി രശ്മി ടീച്ചർ , ശ്രീമതി നീതു സലിൻകുമാർ, കെ ജെ ജിജോ, ശ്രീമതി സിന്ധു പ്രജു, ടി. എ മജീദ്, കെ എസ് ഭുവന ചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി മീന , മാത്യു പി എന്നിവർ ആശംസകൾ അർപ്പിച്ചു.വേദിയിൽ കോയമ്പത്തൂരിൽ വച്ച് 75വയസ്സിനുമുകളിൽ ഉള്ളവരുടെ നടത്ത മത്സരത്തിൽ സെക്കന്റ് പ്രൈസ് ലഭിച്ച അശോകൻ മാഷിനെ ആദരിച്ചു..തുടർന്ന് വയോജനങ്ങൾ വിവിധ കലാപരിപാടി കൾ നടത്തി.
