ഘടക സ്ഥാപനങ്ങൾ
കൃഷി ഭവൻ, ഏഴിക്കര
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ വിവിധ പദ്ധതികൾ, ജനകീയാസൂത്രണ പദ്ധതികൾ, സബ്സിഡികൾ, പരിശീലന പരിപാടികൾ എന്നിവ കർഷകരിലേക്ക് എത്തിക്കുന്നതിൽ കൃഷിഭവൻ പ്രധാന പങ്കുവഹിക്കുന്നു. കർഷകരുടെ ഉൽപ്പാദനക്ഷമതയും വരുമാനവും വർധിപ്പിക്കുന്നതിനും സുസ്ഥിര കാർഷിക വികസനം ഉറപ്പാക്കുന്നതിനുമായി വിവിധ സേവനങ്ങളും മാർഗനിർദേശങ്ങളും ഇവിടെ ലഭ്യമാക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ
- കൃഷി സഹായങ്ങൾ & സബ്സിഡി
- കർഷക ക്ഷേമ പദ്ധതികൾ
- കൃഷി വികസന പദ്ധതികൾ
- കർഷക രജിസ്ട്രേഷൻ
- കര്‍ഷക പെന്ഷന്
- ഫോൺ നം- 0484 2508095
- ഇമെയിൽ- kbezhikkara@gmail.com
- വിലാസം- കൃഷി ഭവൻ ,ഏഴിക്കര, ഏഴിക്കര പി ഒ, 683513
വെറ്ററിനറി ഡിസ്പെൻസറി ഏഴിക്കര
മൃഗങ്ങളുടെ ആരോഗ്യസംരക്ഷണം, രോഗനിർണയം, ചികിത്സ, പ്രതിരോധ കുത്തിവെപ്പുകൾ തുടങ്ങിയ സേവനങ്ങൾ ആശുപത്രിയിലൂടെ ലഭ്യമാക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- വാക്സിനേഷന്
- ഇമെയിൽ- vdezhikkarara.ahd@gmail.com
വിലാസം- വെറ്ററിനറി ഡിസ്പെൻസറി ,ഏഴിക്കര, ഏഴിക്കര പി ഒ, 683513
കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ
ജനങ്ങള്‍ക്ക് സൗജന്യമായും ഗുണമേന്മയുള്ളതുമായ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സമൂഹത്തിന്റെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനായി വിവിധ ആരോഗ്യപരിപാടികളും സേവനങ്ങളും ഈ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കുന്നു
ഔട്ട് പേഷ്യൻ്റ് സേവനം, ജീവിതശൈലി രോഗ നിർണയം, പ്രതിരോധ കുത്തിവെപ്പുകൾ, വയോജന പരിപാലനം, കൗമാരക്ലിനിക്ക്, മാനസികാരോഗ്യക്ലിനിക്, ഗർഭകാല പരിചരണം, മലമ്പനി-ക്ഷയരോഗ നിർണയം, ലാബ് സൗകര്യം എന്നിവ ജനങ്ങൾക്ക് ലഭിച്ചുവരുന്നു.മെഡിക്കൽ ഓഫീസർ, ഡോക്ടർമാർ, ജീവനക്കാർ, എൻഎച്ച്എം ജീവനക്കാർ, പാലിയേറ്റീവ് പരിചരണത്തിനായി ഒരു നഴ്സും, 14 ആശവര്‍ക്കര്‍മാരും സേവനമനുഷ്ഠിക്കുന്നു .
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- വിവിധ സർട്ടിഫിക്കറ്റുകള്‍
- യോഗ ക്ലാസുകള്‍
- പാലിയേറ്റീവ് ഹോം കെയര്‍
- ആരോഗ്യ ക്ഷേമ കേന്ദ്രം
- NRHM പ്രവർത്തനങ്ങൾ
- ഡയാലിസിസ് രോഗികൾക്ക് ധന സഹായം
- രോഗ നിർണയം
- ജാഗ്രത കൗൺസലിംഗ് സെൻ്റർ
- ഫോൺ നം- 0484 2508258
- ഇമെയിൽ-mochcezhikkara@gmail.com
വിലാസം- ബ്ലോക്ക് ഫാമിലി ഹെൽത്ത് സെൻറർ ,ഏഴിക്കര, ഏഴിക്കര പി ഒ, 683513
ഗവ.ഹോമിയോ ഡിസ്പെൻസറി ഏഴിക്കര
- ജനങ്ങള്‍ക്ക് സൗജന്യമായും ഗുണമേന്മയുള്ളതുമായ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സമൂഹത്തിന്റെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനായി വിവിധ ആരോഗ്യപരിപാടികളും സേവനങ്ങളും ഈ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കുന്നു
ഹോമിയോ ഡിസ്പെൻസറിയിൽ ഒരു ഡോക്ടറും ജീവനക്കാരും സേവനമനുഷ്ടിക്കുന്നത്.
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- ചികിത്സിച്ച രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ്
- ഫോൺ നം- 04842995580
- ഇമെയിൽ-ghdezhikkara@kerala.gov.in
ഗവ.ആയുർവേദ ഡിസ്പെൻസറി ഏഴിക്കര
ജനങ്ങള്‍ക്ക് സൗജന്യമായും ഗുണമേന്മയുള്ളതുമായ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സമൂഹത്തിന്റെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനായി വിവിധ ആരോഗ്യപരിപാടികളും സേവനങ്ങളും ഈ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കുന്നു
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- ചികിത്സിച്ച രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ്
- ഫോൺ നം- 0484 2999099
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ് ഏഴിക്കര
- ഗ്രാമപഞ്ചായത്തിലെ വിവിധ വികസന–സേവന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന പ്രധാന കേന്ദ്രമാണ്. ഭവനപദ്ധതികൾ, തൊഴിൽ പദ്ധതികൾ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുന്നു. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തൽ, അപേക്ഷാ പരിശോധന, ഫീൽഡ് സർവേ, റിപ്പോർട്ടിംഗ് എന്നീ ചുമതലകളും നിര്‍വ്വഹിക്കുന്നു. ഏഴിക്കര പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ
- ഭവന പദ്ധതികൾ (ലൈഫ്, PMAY)
- സ്വയംതൊഴിൽ & ഗ്രാമവികസന പദ്ധതികൾ
- തൊഴിലുറപ്പ് പദ്ധതി സേവനങ്ങൾ
- ശുചിത്വം, മാലിന്യ സംസ്കരണം & ആരോഗ്യബോധവൽക്കരണം
- കുടുംബശ്രീ & വനിതാ ശാക്തീകരണ സഹായങ്ങൾ
- സാമൂഹ്യസുരക്ഷാ പെൻഷൻ ഫീൽഡ് അന്വേഷണം
- സർട്ടിഫിക്കറ്റ് & റിപ്പോർട്ട് തയ്യാറാക്കൽ സഹായം
- സർവേകളും ഡാറ്റാ ശേഖരണ പ്രവർത്തനങ്ങളും
- ബി.പി.എൽ. അർഹത പരിശോധന
ഐസിഡിഎസ് ഓഫീസ്, എൻ.പറവൂർ
ICDS ശിശു–മാതൃ ക്ഷേമവും കുട്ടികളുടെ സമഗ്ര വികസനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സർക്കാർ പദ്ധതിയാണ്. ഈ പദ്ധതിയുടെ സേവനങ്ങൾ നൽകുന്ന അടിസ്ഥാന യൂണിറ്റുകളായി പഞ്ചായത്തിൽ 19 അങ്കണവാടികൾ പ്രവർത്തിക്കുന്നു. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ, 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ എന്നിവരാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ.
ലഭിക്കുന്ന സേവനങ്ങൾ
- അനുപൂരക പോഷകാഹാരം
- രോഗപ്രതിരോധ കുത്തിവയ്പ്പ്
- ആരോഗ്യ പരിശോധന
- ജാഗ്രതാ സമിതി
- സ്കൂള്‍ പൂര്‍വ്വ അനൗപചാരിക വിദ്യാഭ്യാസം
- ആരോഗ്യ പോഷണ വിദ്യാഭ്യാസം