ക്വട്ടേഷൻ- സാധനസാമഗ്രികൾ അംഗൻവാടികളിൽ എത്തിക്കുന്നതിന്

June 23, 2026

നം-26/2026 തീയതി 19.6.2026
ക്വട്ടേഷൻ നോട്ടീസ്
2026-27 സാമ്പത്തിക വർഷത്തിൽ ഏഴിക്കര ഗ്രാമപഞ്ചായത്തിലെ അനുപൂരക പോഷകാഹാര പദ്ധതിക്കായി അങ്കണവാടികളിലേക്കു ഭക്ഷ്യസാധനങ്ങൾ വിതരണം നടത്തുന്നതിനായി വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ മത്സരാധിഷ്ടിത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.
സപ്പ്ളൈകോ/മാവേലി സ്റ്റോറുകളിൽ നിന്ന് അങ്കണവാടികളിലേക്കു സാധനങ്ങൾ എത്തിക്കുന്നതിനാണ് ക്വട്ടേഷൻ സ്വീകരിക്കുന്നത്.
1Kg യുടെ വിതരണത്തിനുള്ള വിലയാണ് രേഖപ്പെടുത്തേണ്ടത് ക്വട്ടേഷൻ സമർപ്പിക്കുന്ന കവറിന് മുകളിലായി അങ്കണവാടികളിലേക്കുള്ള ഭക്ഷണസാധനങ്ങൾ വിതരണം നടത്തുന്നതിനുള്ള ക്വട്ടേഷൻ 2026-27എന്ന് രേഖപ്പെടുത്തേണ്ടതാണ്
ഏറ്റവും കുറവ് തുക രേഖപ്പെടുത്തിയ ക്വട്ടേഷൻ പഞ്ചായത്ത് കമ്മിറ്റി അംഗീകാരത്തിനായി സമര്പിക്കുന്നതായിരിക്കും
ക്വട്ടേഷൻ അംഗീകരിക്കുന്ന തിയതി മുതൽ ക്വട്ടേഷണറുടെ പൂർണ ഉത്തരവാദിത്വത്തിൽ സപ്പ്ളൈകോ / മാവേലി സ്റ്റോറുകളിൽ നിന്ന് അങ്കണവാടികളിലേക്കു ഭക്ഷണസാധനങ്ങൾ എത്തിക്കേണ്ടതാണ്
ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയതിയും സ്ഥലവും 30.06.2026, 4PM ഏഴിക്കര പഞ്ചായത്ത് ഓഫീസിൽ.
ക്വട്ടേഷൻ തുറക്കുന്ന തിയതിയും സ്ഥലവും 30.06.2026 ,4.30 PM ഏഴിക്കര പഞ്ചായത്ത് ഓഫീസിൽ
കൂടുതൽ വിവരങ്ങൾക്ക് നോർത്ത് പറവൂർ ICDS ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് PH NO 9746210207
(ഒപ്പ്)
ഐസിഡിഎസ് സൂപ്പർവൈസർ,
ഏഴിക്കര ഗ്രാമപഞ്ചായത്ത്