വിവരാവകാശ നിയമം
വിവരാവകാശ നിയമം
പൊതു അധികാരികളുടെ അധീനതയിലുള്ള വിവരങ്ങൾ പൗരന്മാർക്ക് നിർബാധം ലഭ്യമാക്കുന്നതിനും സർക്കാർ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്വവും വർദ്ധിപ്പിക്കുന്നതിനും കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ, സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ എന്നിവയുടെ രൂപവല്കരണത്തിനും, അത് സംബന്ധിച്ചതോ യാദൃശ്ചികമായതോ മറ്റ് കാര്യങ്ങൾക്കും വേണ്ടി അറിയുവാനുള്ള അവകാശത്തിന്റെ കൃയാത്മകമായ ഭരണ വ്യവസ്ഥ ക്രമപ്പെടുത്തുന്നതിനുമുള്ള നിയമം.
“വിവരം” എന്നാൽ രേഖകളും, പ്രമാണങ്ങളും, മെമ്മോകളും, ഇമെയിലുകളും, അഭിപ്രായങ്ങളും, ഉപദേശങ്ങളും, പത്രപ്രസ്താവനകളും, സർക്കുലറുകളും, ഉത്തരവുകളും, ലോക് ബുക്കുകളും, കോണ്ട്രാക്ടുകളും, റിപ്പോർട്ടുകളും, പേപ്പറുകളും, സാമ്പിളുകളും, മോഡലുകളും, ഏതെങ്കിലും ഇലക്ട്രോണിക്ക് രൂപത്തിൽ വച്ചിട്ടുള്ള ഡാറ്റാ മെറ്റീരിയലുകളും, തല്സമയം പ്രബല്യത്തിലുള്ള മറ്റ് ഏതെങ്കിലും നിയമത്തിന് കീഴില് ഒരു പൊതു അധികാര സ്ഥാനത്തിന് പ്രാപ്യമാക്കാൻ കഴിയുന്ന ഏതെങ്കിലും സ്വകാര്യ ന്യായത്തെ സംബന്ധിക്കുന്ന വിവരങ്ങളും ഉൾപ്പെടെയുള്ള ഏത് രൂപത്തിലുള്ള ഏതൊരു വസ്തുവും എന്ന് അർത്ഥമാക്കുന്നു.
വിവരം ലഭിക്കുന്നതിനുള്ള അപേക്ഷ :
വിവരം ലഭിക്കണമെന്ന് ആഗ്രഹിക്കുനന ഒരാൾ ലിഖിതമായതോ അല്ലങ്കിൽ ഇലക്ട്രോണിക്ക് മാധ്യമം മുഖേനയോ അപേക്ഷ ഇംഗ്ലീഷിലോ അല്ലങ്കിൽ മലയാളത്തിലോ 10/- രൂപ അപേക്ഷ ഫീസ് സഹിതം പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ/ അസി.പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ അത് തെളിയിക്കുന്ന രേഖ ഹാജരാക്കുന്ന പക്ഷം ഫീസ് ഈടാക്കുന്നതിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും. വിവരങ്ങൾ ലഭിക്കാനുള്ള അധിക ഫീസ് ചെലവിൽ നിന്നും ഇവരെ ഒഴിവാക്കിയിട്ടുണ്ട്. ഫീസ് ഇളവ് ലഭിക്കുന്നതിനായി അപേക്ഷകൻ ബി.ഡി.ഒ നല്കുന്ന സാക്ഷ്യ പത്രം ഹാജരാക്കേണ്ടതാണ്.
അപേക്ഷയുടെ തീർപ്പാക്കൽ :
ഒരു അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ, കഴിയുന്നത്ര വേഗത്തിലും, ഏതു സംഗതിയിലും അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളിലും, നിർണ്ണയിക്കപ്പെടാവുന്ന ഫീസ് നൽകുമ്പോൾ വിവരം നൽകേണ്ടതും അല്ലങ്കിൽ വിവരാവകാശ നിയമം 2005 - (8) ഉം (9) ഉം വകുപ്പുകളിൽ നിർദ്ദേശിച്ചിട്ടുള്ള ഏതെങ്കിലും കാരണങ്ങളാൽ അപേക്ഷ നിരസിക്കേണ്ടതുമാണ്. എന്നാൽ ആവശ്യപ്പെട്ടിട്ടുള്ള വിവരം ഒരു വ്യക്തിയുടെ ജീവനേയോ അല്ലങ്കിൽ സ്വാതന്ത്രത്തേയോ സംബന്ധിച്ചിട്ടുള്ളതാണെങ്കിൽ അത് അപേക്ഷ ലഭിച്ച് 48 മണിക്കൂറിനകം നൽകേണ്ടതാണ്.
മറുപടിയിൽ അപ്പലേറ്റ് അതോറിറ്റിയുടെ പേരും വിലാസവും കൂടി വ്യക്തമാക്കിയിരിക്കണം.
ഫീസ് വിവരങ്ങൾ :
അപേക്ഷാഫീസ് : 10/- രൂപ (കോർട്ട് ഫീ സ്റ്റാമ്പ് അപേക്ഷയിൽ പതിച്ചാൽ മതി)
എ4 വലിപ്പത്തിലുള്ള 1 പേജിന് : 3/- രൂപ
രേഖകൾ പരിശോധിക്കുന്നതിന് : സൗജന്യം (ആദ്യത്തെ ഒരു മണിക്കൂർ)
പിന്നീടുള്ള ഓരോ മുപ്പത് മിനുട്ടിനും അതിന്റെ അംശങ്ങൾക്കും : 10/- രൂപ വീതം
സി.ഡി, ഫ്ലോപ്പി തുടങ്ങിയവയ്ക്ക് : 75/- രൂപ
സാമ്പിൾ, മോഡൽ തുടങ്ങിയവയ്ക്ക് : അതിന്റെ വില/ചെലവ്
രേഖകൾ ലഭ്യമല്ലെങ്കിൽ :
യുക്തമായ തെരച്ചിൽ നടത്തിയ ശേഷവും രേഖകൾ കിട്ടാത്തതിനാലോ, രേഖയുടെ സംരക്ഷണ കാലാവധി കഴിഞ്ഞതിനാലോ, രേഖ നിലവിൽ ഇല്ലാത്തതിനാലോ സാധുവായ കാരണം ബോധ്യപ്പെടുത്തി അപേക്ഷ പ്രകാരം വിവരം ലഭ്യമാക്കാനാകില്ലെന്നറിയിച്ച് തീർപ്പ് നല്കണം. ഉത്തമ ബോധ്യത്തോടെ എടുക്കുന്ന ഇത്തരം തീരുമാനങ്ങൾക്ക് നിയമ പരിരക്ഷ ലഭിക്കും. രേഖ ലഭ്യമാക്കുന്നില്ലെങ്കിൽ ഈടാക്കിയ ഫീസ് അപേക്ഷകന് തിരികെ നല്കണം.
വികസന പദ്ധതികളുടെ വിവരങ്ങൾ :
വികസന പദ്ധതിയുടെ നിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ പദ്ധതി സ്ഥലത്ത് സുതാര്യമായും ലളിതമായും പരസ്യപ്പെടുത്തേണ്ടതുണ്ട്. സാങ്കേതികവും സാമ്പത്തികവുമായ വിവരങ്ങൾ ഭരണ നടപടികൾക്കൊപ്പം പ്രസിദ്ധീകരിക്കേണ്ടതുണ്ട്. സുതാര്യത സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ ഇതിൽ പാലിച്ചിരിക്കണം. ഗ്രാമസഭ തദ്ദേശ സ്വയംഭരണ സ്ഥാപനം, കൈമാറിയ സ്ഥാപനങ്ങൾ ഇവയുടെ ഭരണപരമായ വിവരങ്ങളും യോഗനടപടിക്രമങ്ങളും പൊതുജനപ്രാപ്യമായ വിധം പ്രസിദ്ധീകരിക്കേണ്ടതാണ്.
പൊതുഅധികാരികളുടെ അധീനതയിലുള്ള വിവരങ്ങൾ പൗരന്മാർക്ക് ലഭ്യമാക്കുന്നതിനും സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്വവും വർദ്ധിപ്പിക്കുന്നതിനുമായി വിവരാവകാശ നിയമം നിലവിലുണ്ട്. പൗരന്മാർക്ക് ആവശ്യമായ വിവരങ്ങൾ നിശ്ചിത ഫീസ് നൽകി അപേക്ഷയിലൂടെ ലഭ്യമാക്കാവുന്നതാണ്.
സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ
സെക്രട്ടറി
ഏഴിക്കര ഗ്രാമപഞ്ചായത്ത്
ഏഴിക്കര പി.ഒ
എറണാകുളം ജില്ല - 683518
📞 04842508475
അസിസ്റ്റന്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ
ഹെഡ് ക്ലാർക്ക്
ഏഴിക്കര ഗ്രാമപഞ്ചായത്ത്
ഏഴിക്കര പി.ഒ
എറണാകുളം ജില്ല - 683518
📞 04842508475
ഒന്നാം അപ്പലേറ്റ് അതോറിറ്റി
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശ സ്വയംഭരണ വകുപ്പ്
സിവിൽ സ്റ്റേഷൻ,
തൃക്കാക്കര പി.ഒ, കാക്കനാട്,
എറണാകുളം - 682030
📞 0484 2422219
രണ്ടാം അപ്പലേറ്റ് അതോറിറ്റി
മുഖ്യ വിവരാവകാശ കമ്മീഷണർ
കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ
TC-26/298, പുന്നൻ റോഡ്,
തിരുവനന്തപുരം - 695001
✉ sic@kerala.nic.in