ക്ലീനിംഗ് ഡ്രൈവ്- ഗേറ്റ് വേ ടു ചെറായി
ഏഴിക്കര ഗ്രാമപഞ്ചായത്തിൽ സ്വച്ചതാ കി സേവാ ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് തല പൊതു ശുചീകരണ യജ്ഞം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സീന സജീവ് നിർവ്വഹിച്ചു. ശുചീകരണ യജ്ഞം ഗേറ്റ് വേ ടു ചെറായിയിൽ ജനപ്രതിനിധകൾ, ഹരിതകർമ്മസേനഅംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ, സന്നദ്ധ സേവകർ എന്നിവരുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു.