The details regarding the rearrangement of buildings from the existing 14 wards into 15 wards as part of the 2025 delimitation and ward division are being shared for the information of the general public., TOOFAN 2.0
വളർത്തുനായക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ്

October 14, 2026

ഏഴിക്കര ഗ്രാമപഞ്ചായത്തിൽ   പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് തീവ്രയജ്ഞം  പ്രസിഡൻറ് സീന സജീവ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത്  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എം രാജഗോപാൽ,  വികസന സ്റ്റാൻഡിംഗ് കമ്മിറ്റി  ചെയർപേഴ്സൺ ജിൻറ അനിൽകുമാർ, ക്ഷേമകാര്യ  സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം എസ് രതീഷ്,   പഞ്ചായത്ത് മെമ്പർ   രശ്മി എം എ ,  വെറ്ററിനറി സർജ്ജൻ  Dr.ജലജ   എന്നിവർ സംബന്ധിച്ചു.   റാബീസ് ഫ്രീ കേരള വാക്സിനേഷൻ ക്യാമ്പയിൻ  2026-27 ൻറെ ഭാഗമായി  ഏഴിക്കര ഗ്രാമപഞ്ചായത്തിൻറേയും വെറ്ററിനറി ഡിസ്പെൻസറിയുടേയും സംയുക്താഭിമുഖ്യത്തിൽ  ഏഴിക്കര ഗ്രാമപഞ്ചായത്തിലെ വളർത്തു നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നു. 12.10.2026- ഏഴിക്കര മൃഗാശുപത്രി, 13.10.2026 കാളികുളങ്ങര ക്ഷേത്രപരിസരം, 15.10.2026 തലക്കാട്ട് അമ്പല പരിസരം,16.10.2026 ചാത്തനാട് പള്ളി പരിസരം,17.10.2026 ഏഴിക്കര ഹൈസ്കൂൾ പരിസരം എന്നിവിടങ്ങളിൽ രാവിലം 10 മണി മുതൽ 11 മണിവരെ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. 10 ആഴ്ച മുതൽ പ്രായമുള്ള നായ്ക്കളെ നിർബന്ധമായും ക്യാമ്പിൽ എത്തിച്ച് കുത്തിവയ്പ്പ് എടുക്കേണ്ടതാണ്. 

vaccination