ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റാണ്. പെൻഷൻ മസ്റ്ററിംഗ് 31.10.2026 നകം പൂർത്തീകരിക്കേണ്ടതാണ്. വാർഡ് ഡീലിമിറ്റേഷൻറെ ഭാഗമായി കെട്ടിടങ്ങളെ 15 വാർഡുകളിലേക്കായി ക്രമീകരിച്ചിട്ടുള്ളതാണ്, ഓപ്പറേഷൻ തൂഫാൻ 2.0 - ലഹരി മുക്ത പഞ്ചായത്തിനായി
ഹരിത കര്‍മ്മ സേന

ഹരിതകമ്മസേന 

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ശുചിത്വ - മാലിന്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ കീഴിലുള്ള ഒരു തൊഴിൽ സംരംഭക സംവിധാനമാണ് ഹരിതകർമ്മസേന. ഹരിതകേരളം മിഷന്റെ ഭാഗമായി 2017-ലാണ് ഇത് സ്ഥാപിതമായത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുക എന്നതാണ് ഇവരുടെ പ്രധാന ജോലി. പ്രധാനമായും കുടുംബശ്രീ അംഗങ്ങളാണ് ഇതിൽ പ്രവർത്തിക്കുന്നത്.

പ്രധാന പ്രവർത്തനങ്ങൾ:

  • മാലിന്യ ശേഖരണം: തദ്ദേശ സ്ഥാപനം നിശ്ചയിക്കുന്ന യൂസർ ഫീ ഈടാക്കി വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവമാലിന്യം (പ്ലാസ്റ്റിക്,  ചെരിപ്പ്, ബാഗ് ,തുണി തുടങ്ങിയവ) വാതിൽപ്പടി ശേഖരണം നടത്തുന്നു.

  • മാലിന്യ സംസ്കരണം: ശേഖരിച്ച മാലിന്യം തരംതിരിച്ച് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (MCF) വഴി സംസ്കരിക്കുന്നതിനായി ക്ലീൻ കേരള കമ്പനിയിലേക്ക് അയച്ചു നൽകുന്നു.

                ഏഴിക്കര ഗ്രാമപഞ്ചായത്തിൽ എല്ലാ വാർഡുകളിലും ഹരിതകർമ്മസേന  സജീവമായി പ്രവർത്തിച്ചു വരുന്നു. എല്ലാ വാർഡുകളിലെ  എല്ലാ  വീടുകളിലും കടകളിൽ നിന്നും എല്ലാ മാസവും പ്ലാസ്റ്റിക് വകറുകളും മറ്റ് വസ്തുക്കളും ശേഖരിച്ചു വരുന്നു.കൂടാതെ കുപ്പിച്ചില്ലുകളും ,തുണികളും ശേഖരിക്കുന്നുണ്ട്. ആയത് ശേഖരിച്ച് എം സി എഫിലേക്ക് എത്തിക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ ഇ ഓട്ടോ സംവിധാനവും നടപ്പിലാക്കിയിട്ടുണ്ട് .