പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

സീന സജീവ്

പ്രസിഡൻ്റ്

സി എം രാജഗോപാൽ

വൈസ് പ്രസി‍ഡൻറ് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജിന്‍റ അനിൽകുമാർ

ചെയര്‍പേഴ്സൺ,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എം എസ് രതീഷ്

ചെയര്‍പേഴ്സൺ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രമാദേവി ഉണ്ണികൃഷ്ണൻ

ചെയര്‍പേഴ്സൺ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മീന മാത്യു പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം- ഏഴിക്കര
വില്ലേജ്- ഏഴിക്കര, എൻ.പറവൂർ, കോട്ടുവള്ളി
ആകെ വാർഡുകൾ- 15
താലൂക്ക്- പറവൂർ
നിയമസഭാ മണ്ഡലം- പറവൂർ
ലോക് സഭാമണ്ഡലം-എറണാകുളം
വിസ്തൃതി- 15.27ച.മീ
ജനസംഖ്യ- 18019
അതിരുകൾ
   വടക്ക്- പറവൂർപുഴ,പറവൂർ മുനിസിപ്പാലിറ്റി
  തെക്ക്- ചാത്തനാട് കായൽ
  പടിഞ്ഞാറ്- കൊച്ചി കായൽ, കൊടുങ്ങല്ലൂർ കായൽ
 കിഴക്ക്-കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്, കായൽ,പറവൂർ മുനിസിപ്പാലിറ്റി

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഏഴിക്കര പഞ്ചായത്തിന്റെ ചരിത്രം,- ഗതാഗതം, വിദ്യാഭ്യാസം, സാമൂഹിക വ്യവസ്ഥ, ആരാധനാലയങ്ങൾ, സ്വാതന്ത്ര്യസമര പങ്കാളിത്തം എന്നിവയെക്കുറിച്ചാണ് ഈ ഭാഗം വിവരിക്കുന്നത്. തിരുവിതാംകൂർ രാജ്യത്തിന്റെ അതിർത്തിയായിരുന്ന പഞ്ചായത്തിൽ ചുങ്കം പിരിവിനായി വിവിധ സ്ഥലങ്ങളിൽ ചൗക്കകൾ സ്ഥാപിച്ചിരുന്നു. പഴയകാലത്ത് ജലഗതാഗതം പ്രധാനമായിരുന്നെങ്കിലും റോഡ് വികസനത്തോടെ അതിന്റെ പ്രാധാന്യം കുറഞ്ഞു. പഞ്ചായത്തിന്റെ പേര് “ആഴിക്കര” എന്നതിൽ നിന്ന് “ഏഴിക്കര”യായി പരിണമിച്ചതാണെന്ന് കരുതപ്പെടുന്നു. ആദ്യകാല വിദ്യാഭ്യാസം കുടിപ്പള്ളിക്കൂടങ്ങളിലൂടെയായിരുന്നു; പിന്നീട് സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു, അതിൽ ഏഴിക്കര ഗവൺമെന്റ് ഹൈസ്കൂൾ പ്രധാനമാണ്. ജന്മി-നാടുവാഴി വ്യവസ്ഥയും ജാതി അടിസ്ഥാനത്തിലുള്ള തൊഴിൽ വിഭജനവും നിലനിന്നിരുന്നു. വിവിധ ഹിന്ദു ക്ഷേത്രങ്ങൾ, ചാത്തനാട് പള്ളി, കെടാമംഗലം ജുമാ മസ്ജിദ് തുടങ്ങിയ ആരാധനാലയങ്ങൾ പ്രധാനമാണ്. സ്വാതന്ത്ര്യസമരത്തിൽ നിരവധി പേർ...

കൂടുതൽ വായിക്കുക